കണ്ണൂര്‍: സ്ത്രീകള്‍ തനിയെ ഹജ്ജിന് പോകാന്‍ പാടില്ലെന്ന ആചാരം 2018ല്‍ തിരുത്തിയത് പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി. ലോക മുസ്ലീങ്ങളുടെ ഹജ്ജ് തീര്‍ത്ഥാടന ചരിത്രത്തില്‍ തന്നെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വലിയൊരു ഇടപെടലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2018 വരെ ഹജ്ജിന് സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റില്ലായിരുന്നു. മെഹറം എന്നാണ് അതിന് പറയുക. അതായത്, വിവാഹം നിഷിദ്ധമായ ആളുകളുടെ കൂടെ മാത്രമേ സ്ത്രീകൾക്ക് പോകാന്‍ പറ്റൂ. ഒന്നുകില്‍ അച്ഛനായിരിക്കണം ഇല്ലെങ്കില്‍ സഹോദരനായിരിക്കണം, അല്ലെങ്കില്‍ കൂടപ്പിറപ്പ്. അവരുടെ കൂടെ മാത്രമായിരിക്കും സത്രീകള്‍ക്ക് പോകാന്‍ കഴിയുക.
ഇത് ഒരു ആചാരമായിരുന്നു. എന്നാൽ, മോദിയുടെ മുമ്പില്‍ ഒരു സത്രീ അപേക്ഷിച്ചു. എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഹജ്ജ് ചെയ്യണമെന്നത്. ഞാന്‍ വിശ്വാസിയാണ്, പക്ഷേ എനിക്ക് ബന്ധുക്കളായി ആരുമില്ല. ഞാന്‍ എങ്ങനെ ഹജ്ജിന് പോകും. ഉടനെ, ഈ വിഷയം മോദി നേരിട്ട് ഹജ്ജ് കമ്മിറ്റിയിലും മന്ത്രിയുമായും ചര്‍ച്ച ചെയ്തു. എന്നാൽ, മെഹറം എന്നത് നിര്‍ബന്ധമാണെന്നും അത് സൗദിയുടെ തീരുമാനമാണെന്നുമായിരുന്നു അവരുടെ മറുപടി.
ഉടന്‍ തന്നെ, മോദി സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ടു. തുടർന്ന്, ഇതേക്കുറിച്ച് അവരുടെ മതപുരോഹിതര്‍ക്ക് വരെ ചര്‍ച്ച ചെയ്യേണ്ടി വന്നു. അങ്ങനെയാണ് 2018 മുതല്‍, ഹജ്ജിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമായി സംഘമായി പോകാന്‍ അവസരമുണ്ടായത്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.
Post Your Comments