COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌കില്ലെങ്കിൽ പിഴ ഈടാക്കും

തിരുവനന്തപുരം: കോവിഡ്  കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവർക്കെതിരേ ഇന്ന് മുതൽ പിഴ ഈടാക്കും. നിരത്തുകളിൽ പോലീസ് പരിശോധനയും കൂടുതൽ കർശനമാക്കാനാണ്  തീരുമാനം.

ഇന്ന് മുതൽ പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിർബന്ധമാണ്. പോലീസിന്റെ പരിശോധനയും ഇന്ന് മുതൽ കർശനമാക്കും. എത്ര രൂപയാണ് പിഴ ഈടാക്കുന്നത് എന്നത് ഉത്തരവിൽ വ്യക്തമല്ല.
നേരത്തെ, കേരളത്തിൽ മാസ്‌ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയിരുന്നത് 500 രൂപയാണ്. ഡൽഹിയിലും തമിഴ് നാട്ടിലും നിലവിൽ ഈടാക്കുന്നത് 500 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button