തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നവർ പിന്മാറിയെങ്കിലും നിശ്ചയിച്ച സംവാദം കെ റെയിൽ ഇന്ന് നടത്തും. വിയോജിപ്പുള്ളവർ പങ്കെടുത്തില്ലെങ്കിലും അവസരം നൽകിയില്ലെന്ന വാദം ഉയരാതിരിക്കാനാണ് സംവാദം നടത്താൻ കെ റെയിലിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വ്യാഴാഴ്ച്ച രാവിലെ 11-ന് തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് ചടങ്ങ്.
പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ മൂന്നുവീതം വിദഗ്ധരാണ് സംവാദത്തിനുണ്ടായിരുന്നത്. എതിർക്കുന്നവരിൽ അലോക് കുമാർ വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറി. ജോസഫ് സി. മാത്യുവിനെ സർക്കാർ നേരത്തേ ഒഴിവാക്കിയിരുന്നു.
പദ്ധതിയെ അനുകൂലിക്കുന്ന മൂന്നുപേരും എതിർക്കുന്ന ആർ.വി.ജി. മേനോനാനും മാത്രമാണ് ഇപ്പോൾ സംവാദത്തിലുള്ളത്.
Post Your Comments