Latest NewsIndiaInternational

ചെറുരാജ്യങ്ങളെ കടക്കെണിയിൽ കുടുക്കി ചൈന, പ്രധാന സ്ഥലങ്ങൾ എഴുതി വാങ്ങും : രക്ഷിച്ചെടുക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് ഇന്ത്യ

ന്യൂഡൽഹി: ചെറുരാജ്യങ്ങളെ ചൈനയുടെ നീരാളിക്കൈകളിൽ നിന്നും രക്ഷപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്രസർക്കാർ. ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള കരുത്തുറ്റ വ്യാപാര വാണിജ്യ പദ്ധതികൾക്ക് ക്യാബിനറ്റ് രൂപം കൊടുത്തു.

ആഗോളതലത്തിൽ, വാണിജ്യ മേഖലയിൽ ഇന്ത്യ കാര്യമായി ഇടപെടുകയാണ്. ഇതിന്റെ കരട് രൂപരേഖയാണ് ക്യാബിനറ്റ് യോഗത്തിൽ തയ്യാറായത്. ചെറുകിട രാജ്യങ്ങൾക്ക് കടം നൽകി അവയെ പയ്യെപ്പയ്യെ വിഴുങ്ങുന്ന ചൈനയുടെ ‘ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി’ എന്ന കടക്കെണിയിൽ നിന്നും രാഷ്ട്രങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. കടം നൽകിയ ശേഷം തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നാൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങൾ ആ രാജ്യങ്ങളിൽ നിന്നും എഴുതി വാങ്ങുന്ന പദ്ധതിയാണിത്. ചൈനീസ് നയങ്ങൾ അനുസരിക്കാൻ കൂട്ടാക്കിയില്ല എങ്കിൽ, ആ രാജ്യങ്ങൾക്ക് നേരെ അവർ ഉപരോധം ഏർപ്പെടുത്തും

നിലവിൽ, ‘ഏകീകൃത ചൈന’ എന്ന സിദ്ധാന്തം അംഗീകരിക്കാനാവില്ല എന്നറിയിച്ച ലിത്വാനിയയ്ക്കു നേരെ ചൈന ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈന അടിച്ചേൽപ്പിച്ചിരിക്കുന്ന വ്യാപാര ഉപരോധം മറികടക്കുന്നതിന് അവർക്ക് ഇന്ത്യയുടെ സഹായം കരുത്തേകും. ക്യാബിനറ്റ് പദ്ധതിയുടെ ആദ്യഘട്ടമായി ലിത്വാനിയയ്ക്കു സഹായം നൽകാനാണ് ഇന്ത്യയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button