COVID 19Latest NewsNewsIndia

കോവിഡ് കേസുകളിൽ വർദ്ധനവ്: ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 3,303 പേർക്ക് രോഗം സ്ഥിരീകരിച്ചു. 39 പേർ മരിച്ചു. 2,563 പേർക്കാണ് രോഗമുക്തി. നിലവിൽ 16,980 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ആകെ രോഗ മുക്തരുടെ എണ്ണം 42528126 ആണ്. ആകെ മരണം 523693.

വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുകയാണെന്നും, ജാഗ്രത പുലർത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടില്ല, ജനങ്ങൾ കോവിഡിനെതിരെ എല്ലാ മുൻകരുതലും തുടർന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button