നാസ: ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ വ്യാഴാഴ്ച രാത്രി കടന്നുപോകുമെന്ന് നാസയിലെ ലാബ് അറിയിച്ചു. യുഎസിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ ഇരട്ടിവലുപ്പമുള്ള വമ്പന്‍ ഛിന്നഗ്രഹം ആണ് ഇന്ന് രാത്രിയില്‍ നഹൂമിയ്ക്ക് സമീപത്തൂടി കടന്നു പോകുന്നത്.
1247 മുതല്‍ 2822 അടി വരെ വലുപ്പമുള്ളതാണ് ഛിന്നഗ്രഹമെന്നാണ് നാസാ ശാസ്ത്രജ്ഞര്‍ പറയുന്നത്. 2008 എജി 33 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 37,000 കിലോമീറ്ററോളം വേഗത്തിലാണ് ബഹിരാകാശത്തിലൂടെ ഊളയിട്ടുപോകുന്നത്.
എട്ടു വര്‍ഷങ്ങളെടുത്താണ് ഈ ഛിന്നഗ്രഹം സൂര്യനു ചുറ്റും ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു 2008ലാണ് ആദ്യം കണ്ടെത്തിയത്. 2029 മേയ് 25നു വീണ്ടും ഭൂമിക്കരികിലൂടെ പോകും.
നിലവില്‍ ഭൂമിക്ക് അപകടമൊന്നും ഛിന്നഗ്രഹത്തിന്റെ യാത്ര കൊണ്ട് സംഭവിക്കില്ലെങ്കിലും ഭാവിയില്‍ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ഗണത്തിലാണ് ഇതിനെ കൂട്ടിയിരിക്കുന്നത്.
Post Your Comments