Latest NewsComputerCameraIndiaMobile PhoneInternationalTechnology

ഷവോമി പാഡ്: ആദ്യ വില്പന മെയ് 3 മുതൽ

ഷവോമി പാഡ് 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ടാബ്‌ലറ്റ് വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും പുതിയ ഓഫർ ആണ് പാഡ് 5. ഷവോമി 12 പ്രോ, പാഡ് 5 എന്നിവ മാസങ്ങൾക്ക് മുൻപ് ചൈനയിൽ പുറത്തിറക്കിയിരുന്നു.

ഇതിന്റെ 6ജിബി+128 ജിബി വേരിയന്റ് വില 26,999 രൂപയാണ്. എന്നാൽ, 6ജിബി+256ജിബി വേരിയന്റിന് 28,999 രൂപയാണ് വില. ടാബ്ലെറ്റ് ആദ്യ വില്പന മെയ് മൂന്നിന് ആരംഭിക്കും. മെയ് 7 വരെയാണ് ഓഫറിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുക.

Also Read: കോളേജ് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ബസ് സ്റ്റോപ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് കൈയ്യാങ്കളിയില്‍

11 ഇഞ്ച് WQHD+ ഡിസ്പ്ലേയാണ് ഷവോമി പാഡ് 5 ൻ്റെ പ്രത്യേകത. ഇതിൽ 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 8720 എം എ എച്ച് ബാറ്ററിയാണ്. 511 ഗ്രാം മാത്രമാണ് ഭാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button