PalakkadKeralaNattuvarthaLatest NewsNews

‘ഗുജറാത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നാണ് പിണറായി വിജയന്റെ കണ്ടെത്തല്‍’: പരിഹാസവുമായി വിഡി സതീശൻ

പാലക്കാട്: വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തലെന്നും ആ സദ്ഭരണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാല്‍ മതിയെന്നും സതീശന്‍ പരിഹസിച്ചു. കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപിയെ സഹായിക്കുകയെന്ന ലൈനാണ്, സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിൽ കേരള ഘടകം സ്വീകരിച്ചതെന്നും ആ നിലപാടിന് നേതൃത്വം നല്‍കിയത് പിണറായി വിജയനാണെന്നും സതീശൻ ആരോപിച്ചു.

ഗുജറാത്ത് മോഡലിനെ കുറിച്ച് പഠിക്കാൻ കേരള സംഘം, ദയവായി ഇനിയെങ്കിലും പറയരുത്, ഒന്നാം സ്ഥാനത്താണെന്ന്: മാത്യു സാമുവൽ

ഗുജറാത്ത് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് സിപിഎമ്മിന്റെ ബിജെപി-സംഘപരിവാര്‍ ബന്ധത്തിനുള്ള ഏറ്റവും അവസാനത്തെ തെളിവാണെന്നും സതീശൻ ആരോപിച്ചു. പകല്‍ ബിജെപി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button