കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മ്മിച്ച കെട്ടിടം ടാറ്റാ എലക്‌സിക്ക് കൈമാറി. ടാറ്റാ എലക്‌സി, അവരുടെ ഐടി, ബിസിനസ് മേഖലയും ഗവേഷണ വികസന സൗകര്യങ്ങളും വിപുലമാക്കാന്‍ കിന്‍ഫ്രയുമായി ധാരണാപത്രം ഒപ്പിടുന്നു. ഇതിന്റെ ഭാഗമായാണ് കെട്ടിടം കൈമാറിയത്.
ആരോഗ്യ മേഖല, കമ്മ്യൂണിക്കേഷന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ മേഖലകളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന സേവനദാതാക്കളാണ് ടാറ്റാ എലക്‌സി.
Also Read: എബോള: ജാഗ്രതാ മുന്നറിയിപ്പു നൽകി കോംഗോ ഭരണകൂടം
ടാറ്റാ എലക്‌സി അവരുടെ പ്രവര്‍ത്തനം കേരളത്തില്‍ വിപുലീകരിക്കുന്നത് വഴി, അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 2500 പേര്‍ക്ക് നേരിട്ടും 1500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും. കൂടാതെ, എണ്ണൂറിലധികം ബിരുദധാരികളെ ടാറ്റാ എലക്‌സി റിക്രൂട്ട് ചെയ്യുന്നുണ്ട്.
Post Your Comments