
കോംഗോയില്‍ എബോള വൈറസ് വീണ്ടും സ്ഥിരീകരിച്ചു. എബോള ബാധമൂലം ഒരു രോഗി മരിച്ചതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എബോള സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചത്.
ബാന്‍ഡകയില്‍ നിന്നുള്ള 31 കാരനാണ് എബോള ബാധിച്ച് മരിച്ചത്. ഏപ്രില്‍ 5 മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടുവന്ന ഇയാളെ ഒരാഴ്ചയോളം വീട്ടില്‍ ചികിത്സിച്ചതിനു ശേഷമാണ് ആശുപത്രി സംവിധാനത്തിനു കീഴില്‍ ചികിത്സയ്ക്ക് എത്തിച്ചത്. പിന്നീട് എബോള ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എബോളയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. 2018 നു ശേഷം ആറാം തവണയാണ് കോംഗോയില്‍ എബോള സ്ഥിരീകരിക്കുന്നത്.
Also Read: ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നിതിൻ ഗഡ്കരി
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2 മുതല്‍ 21 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവ ഉണ്ടാകാറുണ്ട്.
Post Your Comments