YouthLatest NewsComputerKeralaMenNewsCameraIndiaWomenMobile PhoneInternationalBusinessLife StyleTechnology

വിപണി കീഴടക്കാനൊരുങ്ങി റിയൽമി എയർ കണ്ടീഷൻ

1.5 Ton, 4 Star Rating മോഡലുകള്‍ക്ക് 30999 രൂപയും കൂടാതെ, 1.5 Ton, 5 Star Rating മോഡലുകള്‍ക്ക് 33490 രൂപയുമാണ് വില

വിപണി കീഴടക്കാന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി റിയല്‍മി. എയര്‍ കണ്ടീഷനാണ് ഇപ്പോള്‍ റിയല്‍മി നിന്നും വിപണിയില്‍ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പിന്നാലെയാണ് എയര്‍ കണ്ടീഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.5 Ton കപ്പാസിറ്റിയില്‍ വരെയാണ് ഇപ്പോള്‍ Realme TechLife split ac എത്തിയിരിക്കുന്നത്.

ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ് 40%, 60%, 80% കൂടാതെ, 110% എന്ന കപ്പാസിറ്റിയില്‍ ലഭിക്കുന്നത്. ഒരാള്‍ക്ക് 0.9 ton, രണ്ടുപേര്‍ക്ക് 1.1 ton, മൂന്നു പേര്‍ക്ക് 1.3 ton എന്ന നിലയിലും കൂടാതെ, ചെറിയ ഒരു പാര്‍ട്ടിക്ക് മാക്സിമം കപ്പാസിറ്റിയിലും ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്.

Also Read: ഇന്ന് അവന്റെ ദിവസം, ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്: സഞ്ജു സാംസൺ

വിലയിലേക്കു വരുകയാണെങ്കില്‍ ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് തന്നെ 27790 രൂപ മുതലാണ്. 1Ton, 4 Star Rating മോഡലുകള്‍ക്ക് വിപണിയില്‍ 27790 രൂപയാണ് വില വരുന്നത്. അതുപോലെ തന്നെ 1.5 Ton, 4 Star Rating മോഡലുകള്‍ക്ക് 30999 രൂപയും കൂടാതെ, 1.5 Ton, 5 Star Rating മോഡലുകള്‍ക്ക് 33490 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button