ഫ്‌ളോര്‍ മാറ്റ് പലരും ഇഷ്ടത്തോടെ വാങ്ങുന്ന സാധനമാണ്. മികച്ച ക്വളിറ്റിയുള്ള ഫ്‌ളോര്‍ മാറ്റ് ലഭിക്കാൻ കടകളിൽ തന്നെ പോകണമെന്നിരിക്കെ, പലരും വീടുകളിൽ നേരിട്ട് വിൽക്കുന്നവരുടെ കൈയ്യിൽ നിന്നും വാങ്ങുന്നത് സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകളും മുതിര്‍ന്നവരും മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന വലിയ തട്ടിപ്പിനെക്കുറിച്ച് ഒരു യുവാവ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രദീപ് മാത്യു എന്ന യുവാവിന്റെ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ആദ്യം സൗഹൃദം നടിക്കുകയും പിന്നീട് ഭീഷണിയുടെ സ്വരത്തിലൂടെ പണം തട്ടുകയും ചെയ്യുന്ന ഫ്‌ളോര്‍ മാറ്റ് കച്ചവടക്കാരെ കരുതിയിരിക്കണമെന്ന് പ്രദീപ് ഓര്‍മ്മിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രായമായ സ്ത്രീയെ ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപയുടെ ചെക്ക് എഴുതി വാങ്ങിയ ഫ്‌ളോര്‍ മാറ്റ് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ യുവാവിന്റെ കുറിപ്പിന് പ്രാധാന്യം ഏറുകയാണ്.
വൈറലാകുന്ന പോസ്റ്റിന്റെ പൂര്‍ണ രൂപം:
എല്ലാവരും സൂക്ഷിക്കുക: ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയിലെ ഒരു വീട്ടില്‍ നടന്നത്… നാളെ ഇവര്‍ വാകത്താനത്ത് അല്ലെങ്കില്‍ മറ്റൊരിടത്ത് ആയിരിക്കും! പ്രിയരെ, ഇന്നു രാവിലെ ഞാന്‍ ജോലിക്കു പോയതിനു ശേഷം വീട്ടില്‍ മൂന്നു പേര്‍ ഒരു വാനില്‍ വന്നു.ഫ്‌ലോര്‍മാറ്റ് വില്‍പ്പനക്കാര്‍.. അമ്മയും എന്റെ മക്കളും മാത്രമേ ആ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. വേണ്ട എന്ന് ആദ്യമേ പറഞ്ഞിരുന്നു. ജസ്റ്റ് ഒന്ന് ഇട്ടുകാണിക്കാമെന്ന് നിര്‍ബന്ധിച്ച് പറഞ്ഞ് അവര്‍ സിറ്റൗട്ടില്‍ വിരിച്ചു. വേണ്ട എന്ന് വീണ്ടും പറഞ്ഞെങ്കിലും,അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ എത്ര വിലയാകുമെന്ന് അമ്മ ചോദിച്ചു. അപ്പോഴും വില പറയാതെ,ഇത് മുറിച്ചാലേ അളന്ന് വില പറയാന്‍ പറ്റൂ എന്ന് അവര്‍ ..മുറിക്കരുത് എന്ന് മക്കളും അമ്മയും വീണ്ടും പറഞ്ഞു..പക്ഷേ അപ്പോഴേക്കും മറ്റൊരാള്‍ മുറിച്ച് കഴിഞ്ഞു. സ്റ്റെപ്പിനു കൂടി മുറിക്കാമെന്നായി പിന്നെ. അപ്പോഴേക്കും ഒരാള്‍ വില കണക്ക് കൂട്ടി പറഞ്ഞു..4207രൂപ. 7 കുറച്ച് 4200 മതിയെന്നായി. അമ്മ വേണ്ടെന്നു പറഞ്ഞു.അപ്പോള്‍ 500 കൂടി കുറച്ചു.പറ്റില്ല എന്നു പറഞ്ഞപ്പോള്‍വീണ്ടും 500 കൂടി കുറച്ചു. 3000.. ഇനി കുറയില്ലെന്ന് താക്കീതും. അവര്‍ വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞു.
പിന്നീടാണ് തട്ടിപ്പിന്റെ രണ്ടാം ഘട്ടം.ഈ മുറിച്ചത് ഞങ്ങള്‍ക്ക് തിരികെ കൊണ്ടു പോകാനാകില്ല..നിങ്ങള്‍ മൂന്നു തവണകളായി തന്നാല്‍ മതി. പറ്റില്ല ഞങ്ങള്‍ക്കു വേണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ സിറ്റൗട്ടിലെ കസാരയില്‍ കയറി ഇരുന്നു.പണം തരാതെ പോവില്ലെന്നായി..3000 രൂപയല്ലേയുളളൂ..ഇങ്ങോട്ട് തന്നാപോരെയെന്ന്.. അത്രയുമായപ്പോള്‍ മക്കളെന്നെ വിളിച്ചു..കാര്യങ്ങള്‍ പറഞ്ഞു.ഞാനവര്‍ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.വളരെ നിര്‍ബന്ധിച്ചതിനു ശേഷമാണ് അയാള്‍ സംസാരിക്കാന്‍ തയ്യാറായത്.മുറിച്ച സാധനത്തിന് വില തരണമെന്നായി അയാള്‍. ഞങ്ങളുടെ സമ്മതമില്ലാതെ മുറിച്ചതല്ലേ ഞങ്ങള്‍ക്കു സാധനമാവശ്യമില്ല എന്നു ഞാന്‍ പറഞ്ഞു. അയാള്‍ ഫോണ്‍ തിരികെ കൊടുത്തു. കുറച്ചു സമയം കൂടി അവിടെയിരുന്നിട്ട്, നാളെ രാവിലെ അവര്‍ വരും അപ്പോള്‍ വീട്ടിലാളു കാണണം എന്ന താക്കീതോടെ അവര്‍ സാധനവുമായി പോയി.
ഇത്തരം തട്ടിപ്പുകാരെ ഒരു കാരണവശാലും ആരും വീട്ടില്‍ കയറ്റരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണീ കുറിപ്പ്. ഡയറക്ട് മാര്‍ക്കറ്റിങ്ങ് നല്ല രീതിയില്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന ആയിരങ്ങളുടെ അദ്ധ്വാനത്തെ ബഹുമാനിച്ചുകൊണ്ട് നിര്‍ത്തുന്നു. നമ്മുടെ ഗ്രൂപ്പിന്റെ വിഷയം അല്ല എങ്കിലും ഇത് പറഞ്ഞെ മതിയാവു….തട്ടിപ്പുകാരെ സൂക്ഷിക്കുക…
Post Your Comments