ഇസ്ലാമാബാദ്: കേരളത്തെക്കുറിച്ചുള്ള ഒരു വ്‌ളോഗിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പക്ഷെ, സംഗതി പാകിസ്ഥാനിലാണെന്ന് മാത്രം. ഡയ്‌ലി സ്വാഗ് എന്ന പാക് യൂട്യൂബറാണ്, പബ്ലിക്കിന് മുമ്പില്‍ കൊച്ചിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ച് ഏത് രാജ്യമാണെന്ന് ഊഹിക്കാൻ പാകിസ്ഥാനിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
കൊച്ചി മെട്രോ, മറൈന്‍ ഡ്രൈവ്, വലിയ കെട്ടിടങ്ങൾ, സ്‌റ്റേഡിയം എന്നിവയിൽ തുടങ്ങി കൊച്ചിയുടെ ആകാശക്കാഴ്ചകളും, കഥകളിയുമെല്ലാം യുവാവ് ജനങ്ങൾക്ക് മുൻപില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാൽ ദൃശ്യങ്ങള്‍ കണ്ട പലരും ജപ്പാന്‍, അമേരിക്ക, ന്യൂയോര്‍ക്ക് സിറ്റി, തുടങ്ങിയ മറുപടികളാണ് നല്‍കുന്നത്. എന്നാൽ, ഉത്തരത്തിലേയ്ക്കുള്ള ഒരു സൂചന എന്ന നിലയിൽ യുവാവ് ദൃശ്യങ്ങളില്‍ ഉള്ളത് നമ്മുടെ അയല്‍ രാജ്യമാണെന്ന് പറയുന്നു. ഇത് കേള്‍ക്കുന്ന ജനങ്ങൾ ദൃശ്യങ്ങളിലുള്ളത് ചൈന ആകാമെന്നും, ഒരിക്കലും ഇന്ത്യ അല്ലെന്നും വാദിക്കുന്നു.
കൊടുവാൾ കണ്ടെടുത്തു: ശ്രീനിവാസൻ വധക്കേസ് പ്രതികളുമായുള്ള തെളിവെടുപ്പിനിടെ യുവമോര്‍ച്ചാ പ്രതിഷേധം
ദൃശ്യങ്ങളിലുള്ളത് അഫ്ഗാനിസ്ഥാനാണെന്നും ചിലർ അവകാശപ്പെടുന്നുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളത് എന്തായാലും ഇന്ത്യ അല്ലെന്ന് അവകാശപ്പെടുന്നവരാണ് കൂടുതൽ. ഒടുവില്‍ ദൃശ്യത്തിലുള്ളത് ഇന്ത്യയും, കേരളവുമാണെന്ന് യുവാവ് വെളിപ്പെടുത്തുമ്പോള്‍ ഭൂരിഭാഗം പാകിസ്ഥാനികളുടേയും മുഖത്ത് അമ്പരപ്പ് നിറയുന്നു. ഇന്ത്യ ഇത്രയും വികസിത രാജ്യമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലായെന്നും ചിലർ പറയുന്നു.
Post Your Comments