ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ഓൺലൈനായി യോഗം നടക്കും. യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സെമിനാർ സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഉത്സവകാലം അടുത്തിരിക്കെയാണ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നത്. ഇത് നാലാം തരംഗത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments