പുതിയ വായ്പാ പദ്ധതികളുമായി മാരുതി സുസുക്കി. പദ്ധതി ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും. ഈ പദ്ധതി പ്രകാരം മാരുതി സുസുക്കി ഉപഭോക്താക്കൾക്ക്, സീറോ പ്രോസസ്സിംഗ് കാർഡുകളുടെ ആനുകൂല്യങ്ങൾ, 30 ലക്ഷം രൂപ വരെയുള്ള സൗജന്യ ആക്സിഡന്റൽ ഇൻഷുറൻസ് പരിരക്ഷ, സൗജന്യ ഫാസ്ടാഗ്, തിരിച്ചടവ് കാലാവധി എന്നിവ ലഭിക്കും. കൂടാതെ, കാറിന്റെ ഓൺ- റോഡ് വിലയുടെ 90 ശതമാനം വരെ ലോണായി ലഭിക്കും.
മാരുതി സുസുക്കിക്ക് 12 പൊതുമേഖലാ ബാങ്കുകളും 11 സ്വകാര്യ ബാങ്കുകളും 7 എൻബിഎഫ്സികളും 7 പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉൾപ്പെടെ 35 ഓളം ധനകാര്യസ്ഥാപനങ്ങളുമായി റീട്ടെയിൽ ഫിനാൻസ് ടൈ-അപ്പ് ഉണ്ട്.
Also Read: ഷവോമി പാഡ്: ആദ്യ വില്പന മെയ് 3 മുതൽ
‘ഓട്ടോമൊബൈൽ വ്യവസായത്തെ ചില്ലറവിൽപ്പനയുടെ 80 ശതമാനവും നടക്കുന്നത് ധന സഹായത്തിലൂടെയാണ്. മാരുതി സുസുക്കി പൊതു സ്വകാര്യ മേഖലയിലെ ബാങ്കുകളും ആയും എൻബിഎഫസികളുമായും നിരവധി പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം ഞങ്ങളുടെ ഉറച്ച വിശ്വാസമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടെ വൈവിദ്ധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യൻ ബാങ്കിനൊപ്പം ഒരുപാട് ദൂരം പോകും’ എംഎസ്ഐ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments