മുംബൈ: 2018ല്‍ വിലക്കിന് ശേഷം ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു എന്നറിഞ്ഞപ്പോള്‍ ധോണി പ്രകടിപ്പിച്ച സന്തോഷത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇംഗ്ലണ്ട് നായകൻ കെവിന്‍ പീറ്റേഴ്‌സണ്‍. ധോണി വീട്ടിലേക്ക് മടങ്ങിപോകുന്നതിന് തുല്യമായിരുന്നു ചെന്നൈയിലെത്തുന്നതെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ധോണിക്ക് കീഴില്‍ പൂനെയ്ക്ക് വേണ്ടി 2016, 2017 സീസണിൽ പീറ്റേഴ്‌സണ്‍ കളിച്ചിരുന്നു.
‘ചെന്നൈയുടെ ജേഴ്‌സിയെന്നത് ധോണിയെ സംബന്ധിച്ചിടത്തോളം ഒരുപാട് മാനങ്ങളുള്ളതാണ്. രണ്ട് സീസണില്‍ ഞാനദ്ദേഹത്തോടൊപ്പം പൂനെയില്‍ കളിച്ചു. ചെന്നൈ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമ്പോള്‍ ധോണി സന്തോഷവാനായിരുന്നു. എന്നാല്‍, 100 ശതമാനം പ്രൊഫണലായ ക്രിക്കറ്ററാണ് ധോണി. പൂനെയ്ക്ക് വേണ്ടി തന്റെ കഴിവിന്റെ മുഴുവനും ധോണി നല്‍കി. ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല. എന്നാല്‍, ധോണിക്ക് ചെന്നൈ തന്നെയായിരുന്നു വീടും കുടുംബവും’ പീറ്റേഴ്‌സണ്‍ പറഞ്ഞു.
Read Also:- ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
2018ല്‍ ചെന്നൈയെ നയിച്ച ധോണി ടീമിന് കിരീടം സമ്മാനിച്ചിരുന്നു. പിന്നാലെ, കഴിഞ്ഞ സീസണിലും അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 15-ാം സീസണിൽ അദ്ദേഹം നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയിരുന്നു.
Post Your Comments