ThiruvananthapuramNattuvarthaKeralaNews

മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 17,315 രൂപ

കാക്കനാട്: മലമ്പുഴ കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ പൊതുഫണ്ടില്‍ നിന്ന് ആകെ ചെലവായത് 17,315 രൂപയെന്ന് പാലക്കാട് കലക്ടര്‍.വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്കയച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലാ കലക്ടര്‍ക്ക് അനുവദിച്ച ലഘൂകരണ നിധിയില്‍ നിന്നുമാണ് തുക ചെലവഴിച്ചിട്ടുള്ളത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ദുരന്ത നിവാരണ സേനാംഗങ്ങളുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനായാണ് ഈ തുക ചെലവായതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.

Also Read : നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വാസകരമായ വാർത്ത: മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി

എന്നാൽ, രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും ഉപയോഗിച്ച ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് പൊതുഫണ്ടില്‍ നിന്നും തുക ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.

ഫെബ്രുവരി എട്ടിന് ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും കൂമ്പാച്ചി മല കയറിയത്. സുഹൃത്തുക്കള്‍ ഇടയ്ക്ക് വെച്ച് തിരിച്ചു പോയി. ഒറ്റയ്ക്ക് മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേന സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button