ThiruvananthapuramKeralaNattuvarthaNews

അക്ഷയതൃതീയ നാളിൽ പിറവിയെടുത്ത അവതാരങ്ങൾ

ഹിന്ദുമത വിശ്വാസമനുസരിച്ച് അക്ഷയ ത്രിതീയയെ ശുഭകരമായ സമയമായി കണക്കാക്കുന്നു. ഈ ദിവസം, ശുഭകരമായ ജോലികള്‍ ചെയ്യുന്നതിനായി മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല. അന്നത്തെ ദിവസം എല്ലാ സമയവും അങ്ങേയറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഇതുമാത്രമല്ല, പുരാണങ്ങള്‍ പ്രകാരം അക്ഷയ തൃതീയക്ക് പ്രാധാന്യങ്ങള്‍ ഏറെയുണ്ട്. ഈ ദിവസമാണ് മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ 3 എണ്ണം പിറവിയെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, മാതംഗി ദേവി, അന്നപൂര്‍ണ ദേവി എന്നിവരും ഈ ദിവസമാണ് പിറവിയെടുത്തതെന്നു പറയപ്പെടുന്നു.

അക്ഷയ തൃതീയ നാളില്‍ പിറവിയെടുത്ത അവതാരങ്ങൾ .

പരശുരാമന്‍

പുരാണ വിശ്വാസമനുസരിച്ച്, ശ്രീഹരിയുടെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. പരശുരാമന്‍ പിറവിയെടുത്തത് അക്ഷയ തൃതീയ ദിനത്തിലാണെന്ന് വിശ്വസിക്കുന്നു. ബ്രാഹ്‌മണനായിരുന്നിട്ടും അദ്ദേഹത്തിന് ക്ഷത്രിയരുടെ ഗുണങ്ങള്‍ ഉണ്ടായിരുന്നു. തേത്രായുഗത്തിന്റെ അന്ത്യത്തില്‍ ജനിച്ച് ദ്വാപരയുഗത്തിലുടനീളം ജീവിച്ച വ്യക്തിയാണ് പരശുരാമന്‍.

നരനാരായണ അവതാരം

മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് നരനാരായണ അവതാരമെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണമനുസരിച്ച്, നര-നാരായണ അവതാരത്തിന്റെ പിറവിയും അക്ഷയ തൃതീയ ദിനത്തിലാണ് നടന്നത്. ധര്‍മ്മം പുനസ്ഥാപിക്കാനായി ദ്വാപര യുഗത്തില്‍ നാരായണന്‍ കൃഷ്ണന്റെ രൂപത്തിലും, നരന്‍ അര്‍ജ്ജുനന്റെ രൂപത്തിലും അവതരിച്ചുവെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button