ThiruvananthapuramLatest NewsKeralaNattuvarthaNews

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ: നീക്കം വിജയ് ബാബുവിനെതിരായ പീഡന പരാതിയ്ക്ക് പിന്നാലെ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. മെയ് നാലിന് തീരുമാനിച്ചിരിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. നിർമ്മാതാവും, നടനുമായ വിജയ് ബാബുവിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ്, സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കി നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഇതുവരെയും സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നും, വേണ്ടപ്പെട്ട നടപടികൾ സ്വീകരിക്കണമെന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ പലവട്ടം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വാസകരമായ വാർത്ത: മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി

എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ ഒരു മറുപടിയും സർക്കാർ നൽകിയിരുന്നില്ല. അതേസമയം, വിജയ് ബാബുവിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി സർക്കാർ യോഗം വിളിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button