Latest NewsKeralaNewsCrime

സ്വർണക്കടത്ത്: ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകനും നിർമ്മാതാവും ഒളിവിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുസ്ലീം ലീ​ഗ് നേതാവിന്റെ മകനും സിനിമ നിർമ്മാതാവും ഒളിവിൽ. ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനും നിർമ്മാതാവ് സിറാജുദ്ദീനുമാണ് ഒളിവിൽ പോയത്. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വർണം കടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. തൃക്കാക്കര നഗരസഭ വൈസ് ചെയർമാനാണ് ഇബ്രാഹിംകുട്ടി. കേസിൽ എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജും പ്രതിയാണ്.

കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സിറാജുദ്ദീൻ രാജ്യം വിട്ടതായി കസ്റ്റംസ് അറിയിച്ചു. കീഴടങ്ങണമെന്ന് കാട്ടി കസ്റ്റംസ് ഇരുവർക്കും നോട്ടീസയച്ചു. ഷാബിന്റെ പാസ്പോർട്ട് കസ്റ്റംസ് കണ്ടു കെട്ടിയിട്ടുണ്ട്. ഇതിനാൽ, ഷാബിന് രാജ്യം വിടാൻ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായിരുന്നു. പ്രതികൾ‌ക്കായി ബെം​ഗളൂരു, മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read:കാലത്തിന്റെ കാവ്യനീതി: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ ‘നമ്പർ വൺ’ കേരളം

ഇതാദ്യമായല്ല ഇവർ സ്വർണ കടത്തുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. ഇവർ മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി സംശയമുയരുന്നുണ്ട്. നിർമ്മാതാവായ സിറാജുദ്ദീന്റെ വീട്ടിലും ഇബ്രാഹിംകുട്ടിയുടെ വീട്ടിലും കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയിരുന്നു. ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാർഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുൽ എന്നയാളുമായി ഷാബിന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ലീഗ് നേതാവിന്റെ മകനിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button