ദുബായ്: ഇ- സ്കൂട്ടർ ഓടിക്കാൻ അനുമതിക്കായി ആർടിഎ വെബ്സൈറ്റിലൂടെ ഓൺലൈൻ സംവിധാനം ആരംഭിക്കാനൊരുങ്ങി യുഎഇ. ഇ-സ്കൂട്ടറുകൾ ഓടിക്കാൻ അനുമതി നൽകുന്ന ഓൺലൈൻ സംവിധാനം നാളെ ആരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു. ചില റോഡുകളിലൂടെ ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതി വേണമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആർടിഎ വെബ്സൈറ്റിലൂടെയുള്ള പരിശീലന ക്ലാസ് പാസാകണം.
Read Also: ഇന്ന് അവന്റെ ദിവസം, ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്: സഞ്ജു സാംസൺ
സ്കൂട്ടറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഓടിക്കാൻ അനുവാദമുള്ള റോഡുകളെക്കുറിച്ചും ആർടിഎ ക്ലാസുകൾ നൽകും. ട്രാഫിക് സിഗ്നലുകളെക്കുറിച്ചും ബോധവൽക്കരണം നടത്തും.
അതേസമയം, അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിക്കുന്നവർക്കെതിരെ 200 ദിർഹം രൂപ പിഴ ഈടാക്കും. എന്നാൽ, മോട്ടോർ സൈക്കിൾ ലൈസൻസ്, രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് എന്നിവയുള്ളവർക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല.
Post Your Comments