ഡൽഹി: കടുത്ത വേനലിൽ വെന്തുരുകി തലസ്ഥാന നഗരം. രൂക്ഷമായ താപനില അനുഭവപ്പെടുന്ന ഡൽഹിയിൽ നാളെത്തോടെ ചൂട് 44 ഡിഗ്രി ആകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
അടുത്ത രണ്ട് ദിവസം, ശക്തമായ ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പരാമർശിക്കുന്നു. 44 തൊട്ട് 46 ഡിഗ്രി വരെയായി താപനില വർദ്ധിച്ചേക്കുമെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ റിപ്പോർട്ട് ചെയ്യുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പൊടിക്കാറ്റ് വീഴാനും സാധ്യതയുണ്ട്.
1941 ഏപ്രിൽ മാസത്തിൽ, ഡൽഹിയിൽ അനുഭവപ്പെട്ട 45.2 ഡിഗ്രിയാണ് ഇതുവരെ നഗരത്തിൽ റെക്കോർഡ് ചെയ്തതിൽ ഏറ്റവും കൂടിയ താപനില. ഡൽഹിയിൽ മാത്രമല്ല പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
Post Your Comments