Latest NewsIndia

‘ആരെങ്കിലും നിങ്ങളോട് ഫ**യു എന്ന് പറഞ്ഞാൽ, അവന്റെ മുഖത്തുനോക്കി അതു മൂന്നുവട്ടം തിരിച്ചു പറയണം’ : രവിശാസ്ത്രി

മുംബൈ: സ്പിൻ ബൗളറായി വന്ന് ആക്രമണോത്സുകമായ ബാറ്റിംഗിലൂടെ ചരിത്രം തിരുത്തിക്കുറിച്ച മുൻ ക്രിക്കറ്റ് താരമാണ് രവിശാസ്ത്രി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് കൂടിയായ അദ്ദേഹം, ടീം ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനിടയിൽ പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

എക്കാലത്തും വംശവെറിയുടെ പ്രതീകമായിരുന്ന ക്രിക്കറ്റ് ടീമാണ്  ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ. എതിരാളികളെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം ചെയ്യുക, കറുത്ത വർഗക്കാർ എന്നു വിളിച്ച് അധിക്ഷേപിക്കുക, മാനസികമായി തളർത്തുക എന്നതെല്ലാം അവരുടെ സ്ഥിരം പരിപാടിയാണ്. വർഷങ്ങൾക്ക് മുമ്പ്, അവരോട് എങ്ങനെ പെരുമാറണമെന്നാണ് താൻ നിർദേശിച്ചത് എന്ന് രവി ശാസ്ത്രി പറയുന്നു.

‘നമ്മൾ സ്നേഹപൂർവ്വം പെരുമാറിയാലും മറ്റുള്ള ടീമംഗങ്ങൾ അങ്ങനെയാവണമെന്നില്ല. ഞാൻ എന്റെ ടീമിനെ കരുത്തരും, ആക്രമണോത്സുകരും, ദയാരഹിതരുമായി കാണാൻ ആഗ്രഹിച്ചു. ആരെങ്കിലും നിങ്ങളോട് ഫ* യു എന്ന് പറഞ്ഞാൽ മൂന്നു വട്ടം അത് അവനോട് നിങ്ങൾ തിരിച്ചു പറയണമെന്നതാണ് ഞാൻ അവർക്ക് നൽകിയ നിർദ്ദേശം. രണ്ടെണ്ണം നിങ്ങളുടെ ഭാഷയിലും ഒന്ന് അവരുടെ സ്വന്തം ഭാഷയിലും’ രവി ശാസ്ത്രി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button