
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളും, വണ്ടിയോടിച്ച ആളുമാണ് അറസ്റ്റിലായിരിക്കുന്നത്.
Also Read:സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ പോലീസ് പരിശോധനയിൽ ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു.
അതേസമയം, ശ്രീനിവാസന്റെ കൊലപാതകത്തിൽ അക്രമി സംഘം എത്തുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച KL 55 D4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments