KeralaLatest NewsNews

എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി പിണറായി സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയെ തകര്‍ത്തത് കേന്ദ്രനയമെന്ന് മന്ത്രി ബാലഗോപാല്‍

കൊച്ചി : കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന ആരോപണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ‘കൊറോണ വരുന്നതിന് മുന്‍പ് കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പെന്‍ഷന്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കുറച്ച് കാലത്തേക്ക് നല്‍കി സഹായിക്കാമെന്ന് പറഞ്ഞു. ബാക്കി പണം കണ്ടെത്തേണ്ടത് മാനേജ്‌മെന്റാണ്. 700 കോടി രൂപയോളം വര്‍ഷം കെഎസ്ആര്‍ടിസിക്ക് പെന്‍ഷന് വേണ്ടി കൊടുത്തുകൊണ്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്’ , ധനമന്ത്രി ചൂണ്ടിക്കാട്ടി.

Read Also : ന്യൂന മര്‍ദ്ദ പാത്തി, കേരളത്തില്‍ തീവ്ര ഇടിമിന്നലുണ്ടാകും

‘ഇപ്പോള്‍, കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങുമ്പോള്‍ 30 രൂപ അധികം നല്‍കണം. 2300 കോടി രൂപ കൊറോണ കാലത്ത് കെഎസ്ആര്‍ടിസിക്ക് കൊടുത്തു. എല്ലാ ബജറ്റിലും ആയിരം കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് കൊടുക്കുന്നുണ്ട്’, മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button