കോട്ടയം: കുറഞ്ഞ ചെലവില്‍ ആഡംബരക്കപ്പലില്‍ യാത്ര ചെയ്യാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി. അറബിക്കടലിലൂടെ അഞ്ചു മണിക്കൂര്‍ നെഫർറ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര ആസ്വദിക്കാം. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ചേര്‍ന്ന്, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് കുറഞ്ഞ നിരക്കിൽ നെഫർറ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര ഒരുക്കുന്നത്.
മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന എസി റസ്റ്ററന്റ് ആണ് കപ്പലിലെ പ്രധാനപ്പെട്ട പ്രത്യേകത. കേരളത്തില്‍ ആദ്യമായാണ് ഒരു കപ്പലിനുള്ളില്‍ ഇത്തരമൊരു സൗകര്യമുള്ളത്. മൂന്നു ഡെക്കുകള്‍ ഉള്ള കപ്പലിലെ എംഎസ് ക്ലാസ്VI-ല്‍ ഒരു സമയം 200 പേര്‍ക്ക് യാത്ര ചെയ്യാം.
നോർക്ക ജർമൻ റിക്രൂട്ടുമെന്റ് നടപടികൾ അന്തിമ ഘട്ടത്തിൽ; ഇന്റർവ്യൂ മേയ് നാല് മുതൽ
യാത്ര ആസ്വാദ്യകരമാക്കാൻ രസകരമായ ഗെയിമുകള്‍, ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയുംകപ്പലിൽ ഒരുക്കിയിട്ടുണ്ട്. 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാൾ, വിശാലമായ റസ്റ്ററന്റ് ഏരിയ, അപ്പര്‍ ഡെക്ക് ഡിജെ മുതലായവയും കപ്പലിലുണ്ട്.
മെയ് ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ, കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. 11 വയസ്സും അതിനു മുകളിലും ഉള്ളവർക്ക് 2949 രൂപയും, 5-10 വയസ്സുള്ളവർക്ക് 1249 രൂപയുമാണ് യാത്രക്കുള്ള നിരക്ക്. വിശദമായ വിവരങ്ങള്‍ക്ക് 9495876723, 8547832580 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Post Your Comments