കര്‍ണാടകയിലെ ഹിജാബ് വിവാദം ഇതുവരെയും അവസാനിച്ചിട്ടില്ല. തമിഴ്നാട്ടിലും ഹിജാബ് വിവാദത്തിനു ആരംഭമായെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. നാല് വയസുള്ള മകന് അഡ്മിഷൻ എടുക്കാനെത്തിയ യുവതിയോട് സ്‌കൂൾ അധികൃതർ ഹിജാബ് അഴിക്കാൻ പറഞ്ഞ സംഭവത്തെ തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി വിമർശിച്ചു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കർണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘പർദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണരീതി കണ്ടോ..’ എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന വീഡിയോ മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടേതാണെന്നാണ് പ്രചാരണം.
read also: വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റി
ഹിജാബ് ധരിച്ച്, പ്രതിഷേധക്കാരുടെ നടുവിലൂടെ നടന്നു പോകുന്ന മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടെയും ഈ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വേഷമെന്ന രീതിയില്‍ കാറില്‍ നിന്നും വളരെ മോഡേണ്‍ വസ്‌ത്രം ധരിച്ചിറങ്ങുന്ന പെണ്‍കുട്ടിയുടെയും ചിത്രങ്ങൾ ചേര്‍ത്തുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫാക്‌ട് ക്രെസെന്‍ഡോ.
ആദ്യ വീഡിയോയ്‌ക്കൊപ്പം എഡിറ്റ് ചെയ്ത ചേർത്തിരിക്കുന്നത് യുവ നടി ഉർഫി ജാവേദിന്റെ വീഡിയോ ആണ്. ‘Urfi Javed spotted drunk’ എന്ന തലക്കെട്ടിൽ പല ചാനലുകളും ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. IWK TV എന്ന യൂട്യൂബ് ചാനലാണ് വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ എഡിറ്റ് ചെയ്താണ് ഹിജാബ് ആക്‌ടിവിസ്റ്റായ മുസ്‌കാന്‍ ഖാന്‍റെ പേരില്‍ പ്രചരിക്കുന്നത്.
Post Your Comments