അബുദാബി: വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി മുൻസിപ്പാലിറ്റി. ജനലുകൾക്കും ബാൽക്കണികൾക്കും പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് നഗരത്തിലെ താമസക്കാർക്കായി അബുദാബി മുൻസിപ്പാലിറ്റി വെർച്വൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്ന് പരിപാടിയിൽ അധികൃതർ അറിയിച്ചു.
എന്നാൽ, പുറത്ത് കാണാത്ത വിധത്തിൽ ബാൽക്കണിയിൽ തുണി വിരിച്ചിടുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്തമാക്കി. വസ്ത്രം പറന്നുപോകാതിരിക്കാൻ സംവിധാനമുണ്ടാക്കണം. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ താമസക്കാർക്ക് അറബിക്, ഇംഗ്ലിഷ്. ഉറുദു ഭാഷകളിൽ എസ്എംഎസ് സന്ദേശം അയയ്ക്കും. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുമെന്നും ആവർത്തിച്ചാൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also: അജ്മല്‍ ബിസ്മി: സമ്മര്‍ കൂള്‍ ഓഫറുകള്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം !
Post Your Comments