ന്യൂഡൽഹി: ഭക്ഷ്യഎണ്ണയ്ക്ക് കുത്തനെ വില വർദ്ധിക്കുമെന്ന് കേന്ദ്രസർക്കാരിന് മുന്നറിയിപ്പു നൽകി ഭക്ഷ്യഎണ്ണ വ്യാപാര സംഘടനകൾ. ഇന്തോനേഷ്യ, ഭക്ഷ്യഎണ്ണയുടെ കയറ്റുമതി നിർത്തി വെച്ചതാണ് വരാൻ പോകുന്ന വൻ വിലക്കയറ്റത്തിന് കാരണമാകുക.
ഭക്ഷ്യഎണ്ണ ഉത്പാദകരുടെ ദേശീയതല സംഘടനയായ സോൾവന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷൻ (എസ്. ഇ. എ) ആണ് കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. വൻവിലക്കയറ്റം ഉണ്ടാകുമെന്നും, ഇത് തടയണമെങ്കിൽ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ഇന്തോനേഷ്യൻ സർക്കാരുമായി സംസാരിക്കണമെന്നും സംഘടനയിലെ ബന്ധപ്പെട്ടവർ അഭ്യർത്ഥിക്കുന്നു.
ഈ ഇടപെടൽ ഏറ്റവും ഉന്നതമായ തലങ്ങളിൽ നിന്നും വേണമെന്നും, നമ്മൾ ഇറക്കുമതി ചെയ്യുന്ന പാമോയിൽ പകുതിയും വരുന്നത് ഇന്തോനേഷ്യയിൽ നിന്നാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ പാമോയിൽ ഉത്പാദകരിൽ ഒന്നാം സ്ഥാനത്താണ് ഇന്തോനേഷ്യ. ഈ വരുന്ന ഇരുപത്തിയെട്ടാം തീയതി മുതലാണ് രാജ്യാന്തര കയറ്റുമതി മൊത്തമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വരിക.
Post Your Comments