Latest NewsNewsInternational

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താലും താന്‍ ഇനി ട്വിറ്ററിലേയ്ക്ക് മടങ്ങി വരില്ലെന്ന പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

താന്‍ ട്രൂത്ത് സോഷ്യലില്‍ ഉറച്ചുനില്‍ക്കും

വാഷിംഗ്ടണ്‍: ഏറ്റവും ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ, ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തു. ഇതോടെ, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലേയ്ക്ക് മടങ്ങി വരുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍, താന്‍ ഇനി ട്വിറ്ററിലേയ്ക്ക് മടങ്ങി വരില്ലെന്നും തന്റെ സ്വകാര്യ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ തുടരുമെന്നും അറിയിച്ച് ട്രംപ് രംഗത്ത് എത്തി.

Read Also : ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ വാഹനലേലം: അറിയിപ്പുമായി അബുദാബി പോലീസ്

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തെങ്കിലും, ട്വിറ്ററിലേക്ക് മടങ്ങാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ട്രംപ് അറിയിച്ചു. മസ്‌കിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചാലും, ട്വിറ്ററിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

അതേസമയം, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് ഒരു നല്ല സംഭവമായാണ് ട്രംപ് കണ്ടത്. ‘ഇലോണ്‍ ട്വിറ്റര്‍ വാങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കാരണം മസ്‌ക് ഒരു നല്ല മനുഷ്യനാണ്. കാരണം അങ്ങനെ ഒരാള്‍ക്കേ ട്വിറ്ററില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ. പക്ഷേ, ഞാന്‍ ട്രൂത്തില്‍ തന്നെ തുടരും,’ അദ്ദേഹം പറഞ്ഞു.

തന്റെ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ട്വിറ്ററിനേക്കാള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് ട്രൂത്ത് പ്ലാറ്റ്‌ഫോമാണ്. ട്രൂത്തിനെ കുറിച്ചുള്ള പ്രതികരണം വളരെ മികച്ചതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button