![](/wp-content/uploads/2022/04/subhadinam.jpg)
കൊച്ചി: നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ശുഭദിനം’. ചിത്രത്തിന്റെ ആദ്യപോസ്റ്റർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിന്റെ ജീവിതപ്രശ്നങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കഥാമുഹൂർത്തങ്ങൾക്ക് നർമ്മത്തിന്റെ വേറിട്ട പാതയൊരുക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്നറാണ്.
‘മാച്ച് ബോക്സ്’, ‘തി.മി.രം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശിവമണി ഒരുക്കുന്ന ചിത്രമാണിത്. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം – സുനിൽപ്രേം എൽഎസ്, രചന – വി എസ് അരുൺകുമാർ, പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല – ദീപു മുകുന്ദപുരം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് – അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈനർ – രാധാകൃഷ്ണൻ എസ്, ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി.ആർ.ഒ – അജയ് തുണ്ടത്തിൽ.
Post Your Comments