തിരുവനന്തപുരം: കാറില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് മോട്ടർ വാഹന വകുപ്പിന്റെ പിഴ. തിരുവനന്തപുരം വെഞ്ഞാറമൂട് മൂക്കുന്നൂര്‍ സ്വദേശി എ. അജിത്ത് കുമാറിനാണ് 500 രൂപയുടെ വിചിത്രമായ പിഴ നോട്ടിസ് കിട്ടിയത്.
കഴിഞ്ഞ ദിവസമാണ് വാഹനം ഓടിക്കുന്നതിനിടെ നിയമ ലംഘനം നടത്തിയെന്ന് കാട്ടി, കാറിന്റെ റജിസ്ട്രേഷന്‍ നമ്പരിലെ വിലാസത്തിൽ മോട്ടര്‍ വാഹന വകുപ്പിന്റെ നോട്ടിസ് ലഭിച്ചത്. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു ചെയ്ത കുറ്റം.
സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
പിഴ നോട്ടീസിൽ രണ്ടുപേർ ബെെക്കിൽ യാത്രചെയ്യുന്ന ചിത്രവും കാണാൻ സാധിക്കുന്നുണ്ട്. അജിത്തിൻ്റെ പേരിലുള്ള കാറിൻ്റെ നമ്പർ കെഎൽ21ഡി9877 ആണ്. നോട്ടീസിലും കാർ എന്നുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. നോട്ടിസിലെ വാഹന റജിസ്ട്രേഷന്‍ നമ്പരും വിലാസവും അജിത്തിന്റേതാണ്. എന്നാൽ, നോട്ടീസിൽ നൽകിയിരിക്കുന്ന ചിത്രം ഇരുചക്ര വാഹനത്തിന്റേതും.
അതേസമയം, താൻ പെറ്റിയടയ്ക്കില്ല എന്ന് അജിത്ത് കുമാർ വ്യക്തമാക്കി. പെട്രോളിനും ഡീസലിനും പൊള്ളുന്ന വിലയാണെന്നും ഈ സാഹചര്യത്തിൽ അനാവശ്യമായ പെറ്റി കൂടിയാകുമ്പോൾ ജീവിതം വഴിമുട്ടുമെന്നും അജിത്ത് പറയുന്നു. ട്രാഫിക് പൊലീസിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് താനെന്നും അജിത്ത് വ്യക്തമാക്കി. man got Rs 500 fine for not wearing helmet inside car
Post Your Comments