ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ ഭീകരരെ പിടികൂടി. ബാരാമുള്ളയിലെ പത്താനിലാണ് സംഭവം. ഇന്ത്യന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഹന്‍സിവിയൂര ബാലപട്ടണില്‍ ഭീകരര്‍ ആയുധം കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഭീകരരെ പിടികൂടിയത്. ബാരാമുള്ള പോലീസും, 29 രാഷ്ട്രീയ റൈഫിള്‍സും, സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
അഖീബ് മുഹമ്മദ് മിര്‍(27), ഡാനിഷ് ആഹ് ദര്‍(25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും രാജ്യത്ത് ആക്രമണം നടത്താന്‍ എത്തിച്ച ആയുധങ്ങളും പിടിച്ചെടുത്തു. 2 ചൈനീസ് പിസ്റ്റള്‍, രണ്ട് ചൈനീസ് മാഗസിന്‍, 10 പിസ്റ്റളുകള്‍, 2 ചൈനീസ് ഗ്രനേഡ് എന്നിവയാണ് ഭീകരരില്‍ നിന്നും പിടികൂടിയത്.
അടുത്തിടെയായി ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments