റാഞ്ചി: കൽക്കരി പ്രതിസന്ധിയെത്തുടർന്ന് ജാർഖണ്ഡിൽ രൂക്ഷമായ വൈദ്യുതി തടസ്സം നേരിടുന്നതിനിടെ, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി രംഗത്ത്.
‘ജാർഖണ്ഡിൽ എന്തുകൊണ്ടാണ് ഇത്ര വൈദ്യുതി പ്രതിസന്ധിയെന്ന് സാക്ഷി ധോണി, ട്വിറ്ററിൽ ചോദിച്ചു. ഇത്രയും വർഷങ്ങളായി ജാർഖണ്ഡിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടാണെന്നറിയാൻ, നികുതിദായക എന്ന നിലയിൽ ആഗ്രഹിക്കുന്നുവെന്നും സാക്ഷി കൂട്ടിച്ചേർത്തു.
As a tax payer of Jharkhand just want to know why is there a power crisis in Jharkhand since so many years ? We are doing our part by consciously making sure we save energy !
— Sakshi Singh ??❤️ (@SaakshiSRawat) April 25, 2022
സംസ്ഥാനത്ത് മിക്കയിടത്തും 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ചൂട്. ഏപ്രിൽ അവസാനത്തോടെ റാഞ്ചി, ബൊക്കാറോ, ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉഷ്ണതരംഗം തീവ്രമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.
നടുറോഡിൽ ലീഗ് നേതാവ് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം: യുവതികൾക്കെതിരെ കടുത്ത സൈബര്‍ ആക്രമണം, പരാതി
അതേസമയം, രാജ്യത്ത് വൈദ്യുതി ക്ഷാമമില്ലാത്തപ്പോഴും സംസ്ഥാനത്തെ പവർ കട്ട്, ജാർഖണ്ഡ് സർക്കാരിന്റെ പരാജയമാണെന്ന് കേന്ദ്ര ഊർജ, ഘനിവ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജാർ ആരോപിച്ചു. സംസ്ഥാന സർക്കാർ പരാജയം മറച്ചുവയ്ക്കാൻ, കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments