ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്ന് വിശേഷിപ്പിച്ച് ബ്രസീലിയന്‍ ജഡ്ജി. ചാര്‍ജറില്ലാതെ ഐ ഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയന്‍ ജഡ്ജി വിധിച്ചു. പരാതി നല്‍കിയ ഉപഭോക്താവിന് 1080 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ബ്രസീലിയന്‍ കോടതി ആപ്പിളിനോട് വിധിയില്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യ ബ്രസീലിലെ ഗോയാസില്‍ നിന്നുള്ള റീജിയണല്‍ ജഡ്ജി വാന്‍ഡര്‍ലീ കെയേഴ്സ് പിന്‍ഹീറോ ആണ് വിധി പറഞ്ഞത്. ഐഫോണിന്റെ സാധാരണ പ്രവര്‍ത്തനത്തിന് അഡാപ്റ്റര്‍ അത്യന്താപേക്ഷിതമാണെന്നും നിര്‍മാതാവ് പാക്കേജില്‍ നിന്ന് ചാര്‍ജര്‍ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.
2020-ല്‍ iPhone 12-ല്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം ചാര്‍ജിംഗ് ബ്രിക്ക്, ഹെഡ്സെറ്റ് എന്നിവ ഉള്‍പ്പെടുത്തുന്നത് ആപ്പിള്‍ അവസാനിപ്പിച്ചിരുന്നു. ഇ-മാലിന്യം കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതിക്ക് മികച്ച ഒരു നീക്കമാണിതെന്നുമാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍, ഈ വാദം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാന്‍ ഇത്തരമൊരു നടപടി ശ്രമിക്കുന്നുവെന്ന അവകാശവാദം അര്‍ത്ഥശൂന്യമാണെന്നും ജഡ്ജി പിന്‍ഹീറോ പ്രസ്താവനയില്‍ പറഞ്ഞു.
Also Read : ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരം ചെയ്യാം: അനുമതി നൽകി കുവൈത്ത്
Post Your Comments