
ചാലക്കുടി: വീരഞ്ചിറയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പൊന്നാമ്പിയോളി തെക്കേകുന്ന് സിജോയുടെ ഭാര്യ ലിജി(33) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലിജിയുടെ അമ്മ രണ്ടുകൈ സ്വദേശി കാട്ടുങ്ങ വിജയ(61)യെയും ഓട്ടോ ഡ്രൈവർ ചെമ്പൻകുന്ന് അറക്കപറമ്പൻ കൈലാസനെ(43)യും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം
ലിജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: രോഹൻ, റഹിയ.
Post Your Comments