KeralaLatest NewsNews

അധികഭൂമിക്ക് ഉടമസ്ഥാവകാശം: ഓര്‍ഡിനന്‍സ് ഉടന്‍

 

തിരുവനന്തപുരം: റീസർവേയിൽ ഭൂമിയുടെ വിസ്തീർണം കൂടുതലെന്ന് കണ്ടെത്തിയാൽ അത് ഉടമസ്ഥർക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓർഡിനൻസായി ഉടൻ കൊണ്ടുവരും. ഇതിനായുള്ള നിയമം തയ്യാറാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.  ബുധനാഴ്ച റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിൽ കരട് ചർച്ചചെയ്യും. റീസർവേയിൽ വിസ്തീർണം കൂടുതലെന്ന് കണ്ടെത്തിയ അധികഭൂമി പതിച്ചുനൽകാൻ നിലവില്‍ വ്യവസ്ഥയില്ല. ഇത് നിയമനടപടികളിലേക്ക് നീങ്ങാറാണ് പതിവ്. ഭൂമി കൈമാറുമ്പോഴും അധികഭൂമിക്ക് വിലകിട്ടാറില്ല. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് നിയമം.

റീസർവേയിൽ അളവുവ്യത്യാസം കണ്ടെത്തിയ ഒന്നരലക്ഷത്തോളം കേസുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. തുടങ്ങാനിരിക്കുന്ന ഡിജിറ്റൽ സർവേ പൂർത്തിയാവുമ്പോൾ കേസുകളുടെ എണ്ണം വൻതോതിൽ ഉയരാനാണ് സാധ്യത.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഡിജിറ്റൽ റീസർവേയിലുണ്ടാകുന്ന വ്യത്യാസവും എളുപ്പത്തിൽ ക്രമീകരിക്കാനാവും. അധികഭൂമി ഉടമസ്ഥന് പതിച്ചു നൽകാൻ ചെറിയ ഫീസ് ഈടാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. എത്ര ഈടാക്കണമെന്നത് റവന്യൂവകുപ്പ് തീരുമാനിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button