
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ താലൂക്ക് സര്‍വേയര്‍ രവീന്ദ്രനാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
Read Also : ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടുത്തം: രണ്ടു പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്
ആലപ്പുഴ സ്വദേശിയായ രവീന്ദ്രന് 25,00 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഭൂമി അളക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
അയ്യന്തോള്‍ സ്വദേശിയില്‍ നിന്നു 5,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതില്‍ 2,500 രൂപ ഇയാള്‍ നേരത്തെ കൈപ്പറ്റിയിരുന്നു.
Post Your Comments