പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്. മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നുണ്ട്. മുട്ടയുടെ വെള്ളയ്ക്കും ഇത്തരത്തിൽ ചില ബുദ്ധിമുട്ട് ഉണ്ടെന്നാണ് പറയുന്നത്. മുട്ടയുടെ വെള്ള വരുത്തിവെയ്ക്കുന്ന പ്രധാന അപകടം അലർജിയാണ്. യു.സിലെ ഒരു പ്രധാന ഭക്ഷണ അലർജിയാണ് മുട്ട. മുട്ടയുടെ വെള്ളയിൽ പ്രത്യേകമായി കാണപ്പെടുന്ന പ്രോട്ടീനായ ആൽബുമിനിൽ നിന്നാണ് മിക്ക ആളുകൾക്കും മുട്ട അലർജി ആകുന്നത്.
മുട്ട അലർജി ആണോ എന്ന് അറിയുന്നതെങ്ങനെ? ലക്ഷണങ്ങൾ
- ചൊറിച്ചിൽ.
- വെള്ളം നിറഞ്ഞ കണ്ണുകൾ.
- ശരീരം തിണർത്ത് വരിക.
- ചർമ്മത്തിൽ ചുവപ്പും വീക്കവും അനുഭവപ്പെടുക.
- ശകലമായ വയറുവേദന.
- വയറിളക്കം അല്ലെങ്കിൽ മലബന്ധം.
- ഓക്കാനം, ഛർദ്ദി, ചുമ, ആസ്ത്മ.
Also Read:ബിഎസ്എൻഎൽ 4 ജി സർവീസ് ഉടൻ
അതേസമയം, മുട്ടയുടെ വെള്ള കൊണ്ട് ഒട്ടനേകം ഗുണങ്ങളുമുണ്ട്. കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ ജീവകങ്ങളായ എ , ബി–12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന റൈബോഫ്ലേവിൻ മുട്ട വെള്ളയിൽ ഉണ്ട്. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. വിശപ്പിനെ നിയന്ത്രിക്കാനും മുട്ടയുടെ വെള്ളയിലുള്ള കൊഴുപ്പു കുറഞ്ഞ മാംസ്യം സഹായിക്കുന്നു.
മുട്ടയുടെ വെള്ള ശീലമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ഇത് ഉത്തമമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുട്ടയുടെ വെള്ള സ്ഥിരം കഴിക്കുന്നതിലൂടെ, രക്ത സമ്മർദം താളം തെറ്റില്ല. പേശികളുടെ കരുത്തിനും ഇത് ഉത്തമമാണ്.
Post Your Comments