KozhikodeKannurThiruvananthapuramErnakulamKeralaLatest NewsNewsMobile PhoneTechnology

ബിഎസ്എൻഎൽ 4 ജി സർവീസ് ഉടൻ

ആദ്യ ഘട്ടത്തിൽ 6000 ടവറുകളാണ് ബിഎസ്എൻഎൽ സ്ഥാപിക്കാനൊരുങ്ങുന്നത്

ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി ബി.എസ്.എൻ.എൽ. നീണ്ട കാത്തിരിപ്പിന് ശേഷം ബി.എസ്.എൻ.എൽ 4ജി സർവീസുകൾ എത്തുകയാണ്. അതിനു മുന്നോടിയായി ടി.സി.എസ് വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ 6000 ടവറുകളിൽ കൊണ്ടുവരും. കൂടാതെ കേരളത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആദ്യ ഘട്ടത്തിൽ ടവറുകൾ സ്ഥാപിക്കുന്നതായിരിക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ആദ്യം 4ജി സർവീസുകൾ എത്തുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കുമെന്നാണ്. പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനുയോജ്യമായ ഒരു ദിവസം തന്നെയാണ് ആഗസ്റ്റ് 15.

Also Read:ഭാവിയില്‍ ജഡേജ ഇന്ത്യന്‍ ടീമിനെ നയിക്കും: അമ്പാടി റായുഡു

തിരുവനന്തപുരത്തു 296 ടവറുകൾ, എറണാകുളത്ത് 275 ടവറുകൾ, കോഴിക്കോട് 125 ടവറുകൾ, കണ്ണൂരിൽ 100 4ജി ടവറുകൾ എന്നിങ്ങനെയാണ് എത്തുക. ആദ്യ ഘട്ടത്തിൽ 6000 ടവറുകളാണ് ബിഎസ്എൻഎൽ സ്ഥാപിക്കാനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button