ദോഹ: ഫിഫ ലോകകപ്പിന് മുൻപായി രാജ്യത്ത് 4 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി ആരംഭിക്കാനൊരുങ്ങി ഖത്തർ. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) കീഴിൽ അൽ മഷാഫ്, ഉം അൽ സനീം, അൽ സദ്ദ് എന്നിവിടങ്ങളിലാണ് പുതിയ ഹെൽത്ത് സെന്ററുകൾ ആരംഭിക്കുന്നത്. ഇതോടെ ഹെൽത്ത് സെന്ററുകളുടെ എണ്ണം 31 ആയി ഉയർന്നു. അൽഖോറിലെ നിലവിലെ ഹെൽത്ത് സെന്ററിന് പകരമായി പുതിയത് തുറക്കാനും തീരുമാനമായി.
ബാനി ഹാജർ, നുഐജ എന്നിവിടങ്ങളിലും പുതിയ കേന്ദ്രങ്ങൾ നിർമിക്കും. 2025 ലേയ്ക്കാണ് ഇവ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മൈതർ ഹെൽത്ത് സെന്ററിൽ ഡയാലിസിസ് സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പുകളും പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Read Also: 9/11ന് ശേഷം അമേരിക്കയിൽ തുടർ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു: റിപ്പോർട്ട് പുറത്ത്
Post Your Comments