പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്. ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
read also: കടുത്തുരുത്തി പ്രണയത്തട്ടിപ്പ്, പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോയവര്‍ക്ക് അധോലോകവുമായി ബന്ധം
3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഏപ്രില്‍ 16നായിരുന്നു സംഭവം. ഈ കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്ചിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുണ്ടൂര്‍ ഒന്‍പതാംമൈല്‍ നായമ്ബാടം സ്വദേശി അബ്ദുല്‍ ഖാദര്‍ (ഇക്ബാല്‍ 34), പാലക്കാട് ചടനാംകുറുശ്ശി സ്വദേശി ഫയാസ്34)എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികള്‍ എത്തിയ ഇരുചക്രവാഹനങ്ങളില്‍ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ആണ്. ഈ സ്‌കൂട്ടര്‍ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments