Latest NewsKeralaNattuvarthaNewsIndia

ഭാര്യ ഗർഭിണിയായതിനാൽ അടുക്കളയിൽ ജോലിയ്ക്ക് കയറിയ യുവാവ് കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു

ഇടുക്കി: കട്ടപ്പനയിൽ യുവാവ് കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു. ഗർഭിണിയായ ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കുറച്ചു ദിവസങ്ങളായി ജോലി ചെയ്ത് വരുന്ന ഷിബു എന്നയാളാണ് മരണപ്പെട്ടത്.

Also Read:രാഹുലിന് സെഞ്ച്വറി: സൂപ്പർ ജയന്റ്സിന് മുന്നിൽ തകർന്നടിഞ്ഞ് മുംബൈ

കുറച്ചു ദിവസങ്ങളായി വയ്യാത്ത ഭാര്യയെ സഹായിക്കാൻ ഷിബു അടുക്കളയിൽ തന്നെയായിരുന്നു. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുക്കറിന്റെ അടപ്പ് ശക്തിയാല്‍ തെറിച്ചു വന്ന് ഷിബുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു.

വലിയ ശബ്ദം കേട്ട് നോക്കുമ്പോഴാണ് ഭർത്താവ് പരിക്കേറ്റ് വീണ വിവരം യുവതി അറിയുന്നത്. പെട്ടെന്ന് തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഷിബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button