പാരിസ്: ഫ്രാൻസിൽ നടന്ന തെരഞ്ഞെടുപ്പിൽ, പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് വിജയകരമായ രണ്ടാമൂഴം. തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രതിപക്ഷത്തെ ഒരു മൂലയ്ക്ക് ഇരുത്തിയാണ് മക്രോൺ വീണ്ടും ഭരണം പിടിച്ചത്.
എതിരാളിയും പ്രതിപക്ഷ സ്ഥാനാർത്ഥിയുമായ മറീൻ ലേ പെന്നിന് 41% വോട്ട് ലഭിച്ചപ്പോൾ, ഇമ്മാനുവൽ മക്രോൺ 58 ശതമാനം വോട്ട് നേടി വിജയിച്ചു. തീവ്ര ക്രിസ്ത്യൻ വലതുപക്ഷ പാർട്ടിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ സാധിച്ചുവെങ്കിലും, മക്രോണിന്റെ അസാധാരണമായ നയങ്ങളാണ് യഥാർത്ഥത്തിൽ ഈ വിജയത്തിന് കാരണം.
യൂറോപ്പിൽ തുടരെത്തുടരെ ഭീകരാക്രമണം ഉണ്ടായപ്പോൾ അതിനെതിരെ ഏറ്റവും ശക്തമായ നയം സ്വീകരിച്ച രാജ്യമാണ് ഫ്രാൻസ്. മതമൗലികവാദികളെ ആയുധം കൊണ്ട് നേരിട്ട മക്രോൺ ഫ്രഞ്ച് ജനതയുടെ വിശ്വാസം പിടിച്ചുപറ്റി. അധ്യാപകനായ സാമുവൽ പാർട്ടിയുടെ കൊലപാതകത്തോടെ, മിതവാദി എന്ന് കരുതപ്പെട്ടിരുന്ന മക്രോണിന്റെ യഥാർത്ഥ മുഖം ലോകം കണ്ടു. കനത്ത പ്രത്യാക്രമണം നേരിട്ട ഭീകരരും ഒതുങ്ങിയതോടെ, അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുകയായിരുന്നു.
Post Your Comments