തിരുവനന്തപുരം: പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പർ കയ്യിൽ കിട്ടിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്ക്. അങ്ങനെ ഒരു അത്ഭുതം സംഭവിച്ചതിന്റെ ഞെട്ടലിലാണ് കേരള സർവ്വകലാശാല നാലാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ.
Also Read:ഭാര്യയെ ഗർഭിണിയാക്കാൻ തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് കോടതി
സംഭവം വിവാദമായതോടെ വിശദമായി അന്വേഷണം പ്രഖ്യാപിച്ച കോളേജ് അധികൃതർ, പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകർ കൂടെ ഉത്തരപേപ്പറും തയ്യാറാക്കേണ്ടതുണ്ട്. അധ്യാപകൻ ഇത്തരത്തിൽ അയച്ച പേപ്പറിൽ ഉത്തരപേപ്പറാണ് വിദ്യാർത്ഥികൾക്ക് നൽകിയത്
അതേസമയം, പരീക്ഷ കണ്‍ട്രോളറുടെ ഓഫീസിൽ നിന്ന് സംഭവിച്ച വിവാദമായിട്ടും ഇത് തിരുത്താനോ മറ്റോ കോളേജ് അധികൃതർ ശ്രമിച്ചിട്ടില്ല. പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.
Post Your Comments