Latest NewsIndiaNews

കോവിഡ് വ്യാപനം:നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക

ബംഗലൂരു: കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് നിയന്ത്രണം കര്‍ശനമാക്കി കര്‍ണാടക. ജനങ്ങള്‍ക്ക് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

Read Also : ‘ചാനൽ ചർച്ചകളിൽ ജയശങ്കറിനും പണിക്കർക്കും അയിത്തം, സർക്കാർ ചർച്ചകളിൽ ജോസഫ് സി മാത്യുവിന് അയിത്തം, ലേശം ഉളുപ്പ്?’

പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. ജനങ്ങള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

കര്‍ണാടകയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button