കോട്ടയം: കടുത്തുരുത്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പ്രണയത്തില്‍ വീഴ്ത്തി കടത്തിക്കൊണ്ടു പോകുന്ന സംഘത്തിന് അധോലോകവുമായി ബന്ധമെന്ന് സംശയം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കി.
Read Also : പോപ്പുലര്‍ ഫ്രണ്ടുകാര്‍ മെനഞ്ഞ കഥയ്ക്ക് വേഷം കെട്ടുന്നവരായി പൊലീസുകാര്‍ മാറുന്നു : സന്ദീപ് വാചസ്പതി
ഈ കേസുമായി ബന്ധപ്പെട്ട്, കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളില്‍ ചിലര്‍ക്ക് ബാംഗ്ലൂര്‍ അധോലോകവുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടികളെ കുരുക്കിലാക്കി കടത്തി കൊണ്ടു പോകാന്‍ വേണ്ടി മാത്രമാണ് പിടിയിലായ യുവാക്കളെല്ലാം കേരളത്തില്‍ തങ്ങിയത്. ഇവര്‍ കേരളത്തില്‍ ഒരു ജോലിയും ചെയ്യുന്നില്ലെന്നു മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍ പെട്ടവരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടികളെ വലയിലാക്കാനായി ഇവര്‍ ധാരാളം പണം ചെലവഴിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ കാണാതായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയവരില്‍ പിടിയിലായവര്‍ക്കെല്ലാം സമാനതകളുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അതിനാല്‍, യഥാര്‍ത്ഥ പ്രതികള്‍ വമ്പന്മാരാണെന്നാണ് പൊലീസ് നിഗമനം. കൂടാതെ, പ്രണയത്തട്ടിപ്പിനായി നാട്ടിലെത്തിയതായി സംശയിക്കുന്ന ഈ യുവാക്കള്‍ക്ക് ഉന്നതരുമായി ബന്ധങ്ങളുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. പ്രാദേശികമായി ഈ യുവാക്കള്‍ക്ക് സഹായം ചെയ്തു കൊടുത്തിരുന്ന ചിലയാളുകളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
അടുത്ത കാലങ്ങളില്‍ കാണാതായ പല പെണ്‍കുട്ടികളും മലബാര്‍ മേഖലയിലേക്കാണ് ആദ്യമെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പിന്നീട്, ഇവരില്‍ പലരെ പറ്റിയുള്ള യാതൊരു വിവരങ്ങളും കിട്ടിയിട്ടില്ല എന്നത് ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ്.
Post Your Comments