തൃശ്ശൂർ : മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിലും തുടർന്ന്, ഡി.സി.സി. ഓഫീസിൽ 4 മണിവരെയും മൃതദേഹം പൊതുദർശനത്തിനു വെക്കും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃശൂർ പൈങ്കുളത്തെ തറവാട്ട് വീട്ടുവളപ്പിലാണ്.
ഇന്നലെയാണ് കെ ശങ്കരനാരായണൻ അന്തരിച്ചത്. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടില് വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു അദ്ദേഹം. എ.കെ. ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.
Post Your Comments