Latest NewsKeralaIndiaNews

രേഷ്മയെ വ്യക്തിപരമായ അധിക്ഷേപിക്കരുത്: വനിതാ കമ്മീഷൻ

കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ പ്രതിയെ ഒളിപ്പിച്ചതിന് അറസ്റ്റിലായ രേഷ്മക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. എംവി ജയരാജൻ, കാരായി രാജൻ തുടങ്ങിയ സി.പി.എം നേതാക്കൾ സൈബർ ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രേഷ്മ, മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. രേഷ്മയ്ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ. കേസിൽ പ്രതിയായെന്ന കാരണത്താൽ രേഷ്മയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി.

സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കുറ്റത്തിന് അതീതമായി മറ്റ് രീതിയില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സതീദേവി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം രേഷ്മയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഹരിദാസൻ വധക്കേസിൽ പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിനാണ് അധ്യാപികയായ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:ഇനി രാസവളം വേണ്ട: രാജ്യത്ത് പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതികൾ നടപ്പാക്കണമെന്ന് നീതി ആയോഗ് സിഇഒ

‘ഏതെങ്കിലുമൊരു കേസില്‍ പ്രതി സ്ഥാനത്ത് സ്ത്രീകള്‍ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ നടത്തിയിട്ടുള്ള കുറ്റത്തിന്റെയോ അല്ലെങ്കില്‍, അവരുടെ മേല്‍ ചാര്‍ജ് ചെയ്യപ്പെട്ട കുറ്റത്തിന് അതീതമായിട്ടോ കാണുക എന്നുള്ളത് ഒരു പൊതു സമീപനമായിട്ടുണ്ട്. ഒരു കാരണവശാലും അത് അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ ഏത് നിലയിലാണോ കുറ്റം നിര്‍വഹിച്ചിട്ടുള്ളത്, ആ കുറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം കേസ് ചാര്‍ജ് ചെയ്യേണ്ടത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം അന്വേഷണം മുന്നോട്ട് കൊണ്ടു പോകേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. വ്യക്തിപരമായിട്ടുള്ള ഒരു അധിക്ഷേപവും ഒരു സ്ത്രീക്കെതിരെയും ഉയര്‍ന്നു വരാന്‍ പാടില്ല എന്നുള്ളതാണ് അഭിപ്രായം. അവര്‍ക്കെതിരായി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെങ്കില്‍ നടപടി എടുക്കണം’, സതീദേവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button