Latest NewsCricketNewsSports

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. സെപ്റ്റംബറില്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം കാര്യവട്ടത്ത് നടത്താനാണ് കെസിഎയുടെ ശ്രമം. നേരത്തെ, വനിതാ സീനിയര്‍ ടി20 ലീഗ് ഡേ നൈറ്റ് മത്സരത്തിനാണ് സ്റ്റേഡിയം വേദിയായത്. ഒഡീഷ, തമിഴ്‌നാട്, ത്രിപുര, ഛത്തീസ്ഗഡ്, ബീഹാർ, ജാര്‍ഖണ്ഡ് ടീമുകളാണ് കാര്യവട്ടത്ത് മാറ്റുരച്ചത്.

നേരത്തെ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അനുവദിച്ചെങ്കിലും കോവിഡ് കാരണം ഒഴിവായി. അതേസമയം, സ്റ്റേഡിയം പുതുക്കി പണിതെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്ത് അറ്റകുറ്റപണി നടത്തണമെന്നാണ് കെസിഎയുടെ ആവശ്യം.

Read Also:- അരി ആഹാരം കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങള്‍

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പൊതു പരിപാടികൾക്ക് വിട്ടുനൽകിയത് നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

shortlink

Post Your Comments


Back to top button